ഭോജ്ശാലാ തർക്ക ഭൂമി മധ്യപ്രധേശ് ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി
ന്യൂഡൽഹി : മധ്യപ്രദേശിലെ ധറിലെ തർക്കത്തിലിരിക്കുന്ന ഭോജ്ശാല- കമൽ മൗല പള്ളി സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മുസ്ലിം സമൂഹത്തിന് പള്ളി നിർമിക്കുന്നതിനായി ജില്ലയിൽ പ്രത്യേകം ഭൂമി അനുവദിക്കുന്നതിന് സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
ഭോജ്ശാലയിൽ ഒരു സംസ്കൃത പഠന കേന്ദ്രത്തിന്റെയും സരസ്വതി ദേവിയുടെ ക്ഷേത്രത്തിന്റെയും സൂചനകൾ ഉണ്ടെന്ന് ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരുടെ ബെഞ്ച് വിധിന്യായത്തിൽ നിരീക്ഷിച്ചു. ഹിന്ദുക്കളും മുസ്ലിംകളും യഥാക്രമം ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും പ്രാർത്ഥന നടത്തുന്ന ഭോജ്ശാലയിൽ പ്രത്യേകം ആരാധന നടത്താൻ ഹിന്ദു പക്ഷം കോടതിയെ സമീപിച്ചതോടെയാണ് സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്താൻ ഹൈകേകോടതി ഉത്തരവിട്ടത്.
.jpg)

