ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
മധ്യപ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏകീകൃത സിവില്‍ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നല്‍കി. ജഗദീഷ്പൂരില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. നാളെ ആരംഭിക്കുന്ന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
സര്‍ക്കാരിന്റെ നീക്കം ഭരണഘടനാപരമായ തുല്യത ഉറപ്പാക്കാനാണെന്നും ഇന്ത്യന്‍ മൂല്യങ്ങളുമായി ചേര്‍ന്നാണ് ബില്‍ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ തയ്യാറാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം, തുല്യത എന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും ഒരു പ്രധാന ഭാഗമാണ്. ഏകീകൃത സിവില്‍ കോഡിന് വലിയ ജനപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 93 ശതമാനത്തിലധികം ആളുകളും നിയമത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
.jpg)

