ഫോൺ കൊടുക്കാത്തില്ല ; മധ്യപ്രദേശിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
Apr 13, 2025, 18:10 IST


മധ്യപ്രദേശ്: മൊബൈൽ ഫോൺ കൊടുക്കാത്തതിനെ തുടർന്ന് 11 വയസ്സുകാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ആണ് സംഭവം. അമ്മ മൊബൈൽ ഫോൺ പിടിച്ചുകൊണ്ടുപോയതിൽ മനംനൊന്ത് ആയിരുന്നു ആത്മഹത്യ. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദീപിക ധ്രുവേ ആണ് തൂങ്ങിമരിച്ചത്.
സംഭവം നടക്കുമ്പോൾ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. മുറിക്കുളിലെത്തിയ സഹോദരിയാണ് ദീപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മകൾ അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക കാരണം അമ്മ അവളുടെ ഫോൺ ഉപയോഗം വിലക്കി ഇതേ തുടർന്നാണ് കുട്ടി ജീവനൊടുക്കിയത്. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.