മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് കോണ്‍ഗ്രസ്
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിന് പിന്നാലെ ഉജ്ജയിനിലെ ഭൂമി കുംഭകോണ ആരോപണം പ്രതിരോധത്തിലാക്കുമ്പോഴും മുഖ്യമന്ത്രി മോഹന്‍ യാദവിന് സംരക്ഷണ കവചം ഒരുക്കുകയാണ് ബിജെപി.
മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തില്‍ മുഖ്യമന്ത്രി മോഹന്‍ യാദവിനെ പ്രതിരോധിച്ച് ബിജെപി. മുഖ്യമന്ത്രിയായ ശേഷം മോഹന്‍ യാദവ് ഭൂമി വാങ്ങിയിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ ന്യായീകരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ടാണ് ഇടപെടാത്തതെന്ന ചോദ്യം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിന് പിന്നാലെ ഉജ്ജയിനിലെ ഭൂമി കുംഭകോണ ആരോപണം പ്രതിരോധത്തിലാക്കുമ്പോഴും മുഖ്യമന്ത്രി മോഹന്‍ യാദവിന് സംരക്ഷണ കവചം ഒരുക്കുകയാണ് ബിജെപി. ക്രമവിരുദ്ധമായി ഒന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നാണ് ബിജെപി വാദം. മുഖ്യമന്ത്രിയോ കുടുംബമോ അധികാരത്തില്‍ എത്തിയതിന് ശേഷം ഭൂമി വാങ്ങിയിട്ടില്ലെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രതികരണം. മോഹന്‍ യാദവിന്റെ ബന്ധുക്കള്‍ 2024ലും 2025ലുമായി 150 ഏക്കറിലധികം ഭൂമിയാണ് വാങ്ങിയത്. വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും മുമ്പ് തന്നെ പൊതുജനമധ്യത്തില്‍ ഉണ്ടായിരുന്നു എന്നാണ് ബിജെപിയുടെ ന്യായീകരണം.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 2028ലെ സിംഹസ്ഥ മഹാകുംഭമേളയ്ക്ക് മുന്നോടിയായി ഉജ്ജയിനെ വന്‍ തീര്‍ഥാടന - വാണിജ്യ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഇതിന്റെ ഗുണം ലഭിക്കാവുന്ന പ്രദേശങ്ങളിലാണ് യാദവിന്റെ കുടുംബം ഭൂമി വാങ്ങിക്കൂട്ടിയത്. വിവാദം കത്തിയറുമ്പോഴും മുഖ്യമന്ത്രിയും കുടുംബവും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല
.jpg)

