മധ്യപ്രദേശിൽ 16കാരനെ കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: 16കാരനെ കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ സാമന്ന ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. സമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേൽ(46) ആണ് അറസ്റ്റിലായത്. അർത്ഥഖേഡ ഗ്രാമത്തിലെ താമസക്കാരനായ ഭരത് വിശ്വകർമയെ ആണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഇയാൾ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു.
tRootC1469263">ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഗുഡ്ഡ പട്ടേൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സാമന്ന ഗ്രാമത്തിലെ സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഭരത് വിശ്വകർമ. ഭരത് ബൈക്കിൽ മടങ്ങുമ്പോൾ ഗുഡ്ഡ പട്ടേൽ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് ഇരുമ്പ് ചുറ്റിക കൊണ്ട് അടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭരത് മരിച്ചതായി പൊലീസ് പറഞ്ഞു.
നിലവിളി കേട്ട് സ്ഥലത്തെത്തിയ ഗ്രാമവാസികൾ കാണുന്നത് പട്ടേൽ കുട്ടിയുടെ തലയിൽ നിന്ന് മാംസം തിന്നുകയും കൈകളിൽ നിന്ന് രക്തം കുടിക്കുകയും ചെയ്യുന്നതാണെന്ന് പൊലീസ് പറഞ്ഞു.
ഗ്രാമവാസികൾ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ ചുറ്റിക കൊണ്ട് അവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ഗ്രാമത്തിനടുത്തുള്ള കൃഷിയിടത്തിൽ ഒളിച്ചിരുന്നു. ഗ്രാമവാസികൾ അയാളെ പിന്തുടർന്ന് കല്ലെറിയാൻ തുടങ്ങി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വയൽ വളഞ്ഞു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനുശേഷം, പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇയാൾ ഭാര്യയേയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സമാനമായ കൊലപാതകമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാൾക്ക് മാനസികമായ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി ഉടൻ തന്നെ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
.jpg)


