മധ്യപ്രദേശിൽ വാഹനപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധയിൽ ഉണ്ടായ വാഹനപകടത്തിൽ ഏഴ് മരണം. അപകടത്തിൽ 14 പേർക്ക് പരിക്ക്. ഹെവി ട്രക്കും എസ്‍.യു.വി വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

അതേസമയം സിദ്ധി-ബഹ്റി റോഡിൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഗായത്രി തിവാരി വ്യക്തമാക്കി. ടാക്സിയായി ഓടിയിരുന്ന എസ്‍യുവിയും ഹെവി ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. മൈഹാറിലേക്ക് പോവുകയായിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് ടാക്സി വാഹനത്തിലുണ്ടായിരുന്നത്. വിപരീത ദിശയിൽ സിദ്ധിയിൽ നിന്ന് ബഹ്റിയിലേക്ക് പോവുകയായിരുന്നു ട്രക്ക്.

അപകടത്തിൽ ടാക്സി വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. മറ്റ് 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒൻപത് പേരെ അടുത്തുള്ള റേവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സിദ്ധിയിലെ ആശുപത്രിയിൽ തന്നെ ചികിത്സ നൽകി. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിത്തുവെന്ന് പൊലീസ് അറിയിച്ചു.

Tags