എൽപിജി പ്രതിസന്ധി ; ട്രെയിനുകളിൽ ഇൻഡക്ഷൻ പാചകത്തിന് റെയിൽവേയുടെ നിർദ്ദേശം

New stops for 13 trains in Kerala; Railways approves change effective from January 26

 രാജ്യത്ത് വാണിജ്യ എൽപിജി വിതരണത്തിലുണ്ടായ കടുത്ത ക്ഷാമം റെയിൽവേയിലെ ഭക്ഷണവിതരണത്തെ ബാധിക്കുന്നു. പ്രതിസന്ധി മറികടക്കാൻ ട്രെയിനുകളിലെ പാൻട്രി കാറുകളിലും റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും ഇൻഡക്ഷൻ അടുപ്പുകളും മൈക്രോവേവ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഐആർസിടിസി നിർദ്ദേശം നൽകി. ആഗോളതലത്തിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് എൽപിജി ഇറക്കുമതിയെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

tRootC1469263">

ഗാർഹിക സിലിണ്ടറുകൾക്ക് സർക്കാർ മുൻഗണന നൽകുന്നതിനാൽ വാണിജ്യ മേഖലയിൽ വലിയ തോതിലുള്ള കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് റെയിൽവേ നിർത്തലാക്കിയിട്ടില്ലെങ്കിലും, പ്രതിസന്ധി രൂക്ഷമായാൽ ചില റൂട്ടുകളിൽ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മറ്റ് പാചക സംവിധാനങ്ങൾ ഒരുക്കി ഭക്ഷണലഭ്യത ഉറപ്പാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Tags