എല്‍ പി സീതാറാം പുതിയ സിബിഎസ്ഇ ചെയര്‍മാന്‍

cbse

സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കേന്ദ്രനടപടിയുണ്ടായത്. 

വിവാദങ്ങള്‍ക്കിടെ പുതിയ സിബിഎസ്ഇ ചെയര്‍മാനെ തിരഞ്ഞെടുത്ത് കേന്ദ്രം. എല്‍ പി സീതാറാം ആണ് പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. മുന്‍ ചെയര്‍മാന്‍ രാഹുല്‍ സിങിനെ കൃഷി മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. മുന്‍പ് രാഹുല്‍ സിങ് ആഭ്യന്തര മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു.

പരീക്ഷാ പുനര്‍ മൂല്യനിര്‍ണയത്തില്‍ ?ഗുരുതര വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റിയതിന് തൊട്ട് പിന്നാലെയാണ് പുതിയ ചെയര്‍മാനെ കേന്ദ്രം നിയോ?ഗിച്ചത്. സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കേന്ദ്രനടപടിയുണ്ടായത്. 

Tags