ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; 'സെൻയാർ' ചുഴലിക്കാറ്റ് വരുന്നു

cyclone

ന്യൂഡൽഹി: കേരളത്തിലും തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലാക്ക കടലിടുക്കിൽ തീവ്ര ന്യൂനമർദവും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലുമായി ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്കിലെ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 26 ഉച്ചയ്ക്ക് മുൻപായി ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലാക്ക കടലിടുക്കിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാൽ അത് 'സെൻയാർ' എന്നറിയപ്പെടും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആണ് പേര് നൽകിയത്.

tRootC1469263">

നവംബർ 26, 27 തീയതികളിൽ നിക്കോബാർ ദ്വീപുകളിലെ മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയും പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പിൽ പറയുന്നു. നവംബർ 28 മുതൽ 29 വരെ മഴയുടെ ശക്തി ക്രമേണ കുറയും.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

Tags