ആറുമാസം മുമ്പ് പ്രണയ വിവാഹം ; ദളിത് യുവാവിനെ കൊലപ്പെടുത്തിയത് ദുരഭിമാനക്കൊല


യുവാവിനെ ഇതരസമുദായത്തില്‍ പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് തല്ലിക്കൊന്നതാണെന്ന് കൃഷ്ണയുടെ കുടുംബം ആരോപിച്ചു
തെലങ്കാനയിലെ സൂര്യപേട്ടില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയത് ദുരഭിമാനക്കൊല. കഴിഞ്ഞ ദിവസമാണ് കൃഷ്ണ എന്ന യുവാവിന്റെ മൃതദേഹം മുസി കനാലിന്റെ കരയില്‍ കണ്ടെത്തിയത്. യുവാവിനെ ഇതരസമുദായത്തില്‍ പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് തല്ലിക്കൊന്നതാണെന്ന് കൃഷ്ണയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്നാണ് ദുരഭിമാനക്കൊല നടത്തിയതെന്നാണ് പരാതി.
തലയിലും മുഖത്തും കല്ലു കൊണ്ടടിച്ച് ഉണ്ടാക്കിയ മാരകമായ മുറിവുകളോടെയാണ് സൂര്യപേട്ട് സ്വദേശിയായ കൃഷ്ണയെന്ന മുപ്പത്തിരണ്ടുകാരന്റെ മൃതദേഹം മുസി കനാലിന് സമീപത്ത് കരയില്‍ കണ്ടെത്തിയത്. സ്വന്തം ഇരുചക്രവാഹനത്തിന്റെ സമീപത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആറ് മാസം മുന്‍പായിരുന്നു കൃഷ്ണയുടെ വിവാഹം. ഇതരസമുദായത്തില്‍പ്പെട്ട ഗായത്രിയെന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് കൃഷ്ണയ്ക്ക് നേരെ ഭീഷണികളുണ്ടായിരുന്നു.
കൊല്ലപ്പെട്ട കൃഷ്ണയും ഗായത്രിയുടെ സഹോദരന് നവീനും സുഹൃത്തുക്കളായിരുന്നു. ഗായത്രിയുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് കൃഷ്ണയുമായി തെറ്റിയ നവീന്‍ സഹോദരിയെ പ്രണയത്തില്‍ നിന്ന് പിന്മാറാന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഗായത്രി ഇതിന് വഴങ്ങിയില്ല. ആറ് മാസം മുന്‍പ് വീട് വിട്ടിറങ്ങിയ ഗായത്രി കൃഷ്ണയെ വിവാഹം കഴിക്കുകയും ഇരുവരും സൂര്യപേട്ടിലെ മാമില്ലഗഡ്ഡയില് ഒരു വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങുകയും ചെയ്തു
ഞായറാഴ്ച വൈകിട്ടോടെ നവീന്‍ കൃഷ്ണയെ ഫോണില്‍ വിളിക്കുകയും കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് ഗായത്രി മൊഴി നല്‍കിയിട്ടുണ്ട്. മഹേഷ് എന്ന സുഹൃത്തും കൂടെയുണ്ടെന്ന് നവീന്‍ പറഞ്ഞതായും ഗായത്രി പറയുന്നു. എന്നാല്‍ രാത്രി 11 മണിയായിട്ടും കൃഷ്ണ തിരിച്ചെത്തിയില്ല. ബന്ധുക്കളെ വിവരമറിയിച്ച് പിറ്റേന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് മുസി കനാലിന് സമീപം അജ്ഞാതമൃതദേഹം കണ്ടെന്ന വിവരം ഇവര്‍ അറിയുന്നത്.

ഇത് ദുരഭിമാനക്കൊലയെന്ന് കാട്ടി ഗായത്രിയും കൃഷ്ണയുടെ അച്ഛനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നവീനും സുഹൃത്ത് മഹേഷും ഒളിവിലാണെന്നും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Tags

'ശശി തരൂര്‍ വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ല', ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ല; പിന്തുണച്ച് കെ സുധാകരന്
കോഴിക്കോട്: ലേഖന വിവാദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തരൂരിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ച് വലുതാക്കുകയായിരുന്നു. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ആ പ്രസ

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും മിന്നൽ ഓപ്പറേഷനുമായി എൻഎസ്ജി കമാൻഡോകൾ
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും എൻഎസ്ജി കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ. ‘സ്ഫോടക വസ്തുക്കളുമായി’ എത്തിയ തീവ്രവാദികളെ പിടികൂടാൻ അർധരാത്രി മുതൽ പുലർച്ചെ നാലുവ