ജയിലിൽ മൊട്ടിട്ട പ്രണയത്തിന് സാഫല്യം...! കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് വനിതാ ജയിൽ ഉദ്യോഗസ്ഥ

A love that blossomed in prison comes true...! Female prison officer marries murder suspect

പ്രണയവും വിവാഹവുമെല്ലാം ഇന്ന് സർവ്വസാധാരണമാണ്. എന്നാൽ മധ്യപ്രദേശിലെ ഒരു പ്രണയ വിവാഹമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.  ജയിലിനുള്ളിൽ ആരംഭിച്ച ഒരു അസാധാരണ പ്രണയം വിവാഹത്തിൽ കലാശിച്ചതാണ് ഈ വിവാഹം വൈറലാവാൻ കാരണം. സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂൺ, കൊലക്കേസിൽ ശിക്ഷ അനുഭവിച്ച് തടവിൽ കഴിഞ്ഞിരുന്ന ധർമേന്ദ്ര സിംഗിനെയാണ് ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്. ജയിലിൽ നിന്നാരംഭിച്ച ഇവരുടെ ബന്ധം, സിംഗ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

2007-ൽ ഒരു കൗൺസിലറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് ധർമേന്ദ്ര സിംഗ് ജയിലിലെത്തുന്നത്. ജയിലിൽ വാറണ്ട് ഇൻ-ചാർജായി ഫിറോസ ഖാത്തൂൺ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. ജയിലിലെ ഔദ്യോഗിക ജോലികളിൽ അധികൃതരെ സഹായിച്ചിരുന്ന സിംഗ് ഫിറോസയുമായി പതിവായി സമ്പർക്കം പുലർത്തിയിരുന്നു. ഈ പ്രൊഫഷണൽ ബന്ധം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു. 14 വർഷത്തെ ജയിൽവാസത്തിന് ശേഷം നല്ലനടപ്പിന്റെ പേരിൽ നാല് വർഷം മുമ്പാണ് സിംഗ് ജയിൽ മോചിതനായത്.

മേയ് അഞ്ചിന് ഛത്തർപൂർ ജില്ലയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഫിറോസയുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂർ മിശ്രയും ഭാര്യയുമാണ് വിവാഹ ചടങ്ങിൽ ‘കന്യാദാനം’ നിർവഹിച്ചത്. ബജ്‌റംഗ്ദൾ അംഗങ്ങളും സത്‌ന ജയിലിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വിവാഹ ചടങ്ങിൽ സംബന്ധിക്കുകയും നവദമ്പതികൾക്ക് ആശംസകൾ നേരുകയും ചെയ്തു.

Tags