ലോക്സഭയിലും നിയമസഭയിലും വനിതാ സംവരണം നടപ്പാക്കണം ; 8 വർഷം മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്

National Herald case; ED files chargesheet against Sonia Gandhi and Rahul Gandhi

 ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്. എട്ട് വർഷം മുമ്പ് അയച്ച കത്താണ് ഇപ്പോൾ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്.

സോണിയാ ഗാന്ധി 2017ലും രാഹുൽ ഗാന്ധി 2018ലും മോദിക്കെഴുതിയ കത്തുകൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ പങ്കുവെക്കുകയായിരുന്നു. വനിതാ സംവരണത്തിന് തുടക്കം കുറിച്ചത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കത്തിൽ പറയുന്നു. 1989ൽ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസും രാജീവ് ഗാന്ധിയുമാണെന്ന് സോണിയാ ഗാന്ധിയുടെ കത്തിൽ പറയുന്നു. വനിതാ സംവരണ ബിൽ വരുന്ന വർഷകാല സമ്മേളനത്തിൽ പാസാക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ കത്തിൽ ആവശ്യപ്പെട്ടത്.

Tags