ഉത്തരാഖണ്ഡില്‍ പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

തന്റെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഹിത് നേഗിക്ക് നേരെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ അസ്ഹര്‍ ത്യാഗി വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഉത്തരാഖണ്ഡില്‍ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നതായി പൊലീസ്. രോഹിത് നേഗിയെന്നയാളാണ് കൊല്ലപ്പെട്ടത്. പൊലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം മണ്ടുവാലയിലെ പീപ്പല്‍ ചൗക്കിലാണ് സംഭവം നടന്നത്.
തന്റെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഹിത് നേഗിക്ക് നേരെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ അസ്ഹര്‍ ത്യാഗി വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
tRootC1469263">നേഗിയുടെ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ മുമ്പ് ബിജെപി യുവമോര്‍ച്ചയുടെ ഡിവിഷണല്‍ പ്രസിഡന്റായിരുന്നു. നേഗിയുടെ സുഹൃത്ത് അഭിഷേക് ബര്‍ട്ട്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്തു. പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.