എല്കെ അദ്വാനിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു ; ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതര്
വൈകുന്നേരം 7.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില് എത്തിച്ചതെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
മുതിര്ന്ന ബി.ജെ.പി നേതാവും മുന് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ 98 കാരനായ എല്.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടര്ന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദില്ലി ജസോളയിലെ അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില് എത്തിച്ചതെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
പള്മണറി വകുപ്പില് പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഡോക്ടര്മാരുടെ സംഘം നിരീക്ഷിച്ചു വരികയാണെന്നും പരിശോധനകള് പുരോഗമിക്കുകയാണെന്നും അധികൃതര് വ്യക്തമാക്കി. നിലവില് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്ട്ട്. വാര്ദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് ഈ വര്ഷം മെയ് മാസത്തിലും അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അന്ന് അദ്ദേഹം ഡിസ്ചാര്ജ് ആയി മടങ്ങിയത്.
.jpg)


