വിവാഹിതനെന്ന് മറച്ചുവച്ച് യുവതിയ്‌ക്കൊപ്പം ലിവ് ഇന്‍ ബന്ധം ; മൂന്നുതവണ ഗര്‍ഭച്ഛിദ്രത്തിന് ഇരയാക്കി ; 35 ലക്ഷം തട്ടി

Kovalam spa rape case; Special team of cyber experts formed to investigate

ഇരുവരും വാടകയ്ക്ക് താമസം തുടങ്ങി.ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയ ശേഷമാണ് യുവാവ് താന്‍ വിവാഹിതനെന്ന കാര്യം യുവതിയോട് പറഞ്ഞത്.

സ്വകാര്യ ബാങ്ക് ജീവനക്കാരിയെ സഹപ്രവര്‍ത്തനായ ലിവ്ഇന്‍ പങ്കാളി ബലാത്സംഗത്തിനിരയാക്കുകയും 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഭിവാനി സ്വദേശിയാണ് പരാതിക്കാരി. ഗുരുഗ്രാമിലെ ബാങ്കില്‍ 2023 മുതല്‍ ജോലി ചെയ്യുന്ന യുവതി 2025 ലാണ് സഹപ്രവര്‍ത്തകനുമായി പ്രണയത്തിലാണ്. ഇരുവരും വാടകയ്ക്ക് താമസം തുടങ്ങി.ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയ ശേഷമാണ് യുവാവ് താന്‍ വിവാഹിതനെന്ന കാര്യം യുവതിയോട് പറഞ്ഞത്.

വിവാഹ മോചന കേസ് നടക്കുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. 2025 ജൂലൈയില്‍ യുവതി ഗര്‍ഭിണിയായതോടെ ഗര്‍ഭച്ഛിദ്രം ചെയ്യിച്ചു. ഓഗസ്തിലും ഡിസംബറിലും ഗര്‍ഭിണിയായപ്പോഴും ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. ഈ സമയത്തിനകം യുവതിയുടെ 35 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു.


2026 ഫെബ്രുവരിയില്‍ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ യുവതിയോട് വിവാഹ മോചനം നേടാന്‍ നിര്‍ബന്ധിച്ചു. ഇതോടെ യുവതി ഗുരുഗ്രാമില്‍ തിരിച്ചെത്തി പ്രതിക്കൊപ്പം താമസം തുടങ്ങി. കഴിഞ്ഞ ഓഗസ്തില്‍ വീണ്ടും ഗര്‍ഭിണിയിയാതോടെ ഇയാള്‍ മുങ്ങിയതായിട്ടാണഅ പരാതി. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
 

Tags