ലിവ് ഇന്‍ പങ്കാളിയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു, 20 ലക്ഷം തട്ടി ; യുവാവ് പിടിയില്‍
ശുഭം ശുക്ല വിവാഹിതനായിരുന്നുവെന്നും യുവതി കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോള്‍ ഭാര്യയെ ഉടന്‍ വിവാഹ മോചനം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്.
ബാഗല്‍ഗുണ്ടെയില്‍ ലിവ് ഇന്‍ പങ്കാളിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും 200 ഗ്രാം സ്വര്‍ണവും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ബംഗളൂരു സ്വദേശി ശുഭം ശുക്ലയാണ് അറസ്റ്റിലായത്. യുവതിയ്ക്കു നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതി, യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ യുവാവിനെതിരെ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായി ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് വിശ്വാസം നേടിയ ശേഷം പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുകയായിരുന്നു. വൈകാതെ യുവതിയുമായി ലിവ് ഇന്‍ റിലേഷനിലായി. മൂന്നുവര്‍ഷത്തോളം ബംഗളൂരുവില്‍ താമസിച്ചു. ഇതിനിടെ പണവും സ്വര്‍ണവും കൈക്കലാക്കി.
അതിനിടെ ശുഭം ശുക്ല വിവാഹിതനായിരുന്നുവെന്നും യുവതി കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോള്‍ ഭാര്യയെ ഉടന്‍ വിവാഹ മോചനം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ ലൈംഗീക പീഡനം തുടര്‍ന്നതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് യുവതിയുടെ സഹോദരി നല്‍കിയ കേസില്‍ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയത്.
.jpg)


