വിവാഹത്തിനുള്ള നിയമപരമായ പ്രായമായിട്ടില്ലെങ്കിലും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കാം ; രാജസ്ഥാൻ ഹൈക്കോടതി

Those who are not of legal age for marriage but want to live together can live in a live-in relationship: Rajasthan High Court
Those who are not of legal age for marriage but want to live together can live in a live-in relationship: Rajasthan High Court

രാജസ്ഥാൻ: വിവാഹത്തിനുള്ള നിയമപരമായ പ്രായമായിട്ടില്ലെങ്കിലും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കാമെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചു. വിവാഹത്തിനുള്ള നിയമപരമായ പ്രായമായിട്ടില്ല എന്നതുകൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

tRootC1469263">

കോട്ടയിൽ നിന്നുള്ള 18 വയസ്സുള്ള ഒരു സ്ത്രീയും 19 വയസ്സുള്ള ഒരു പുരുഷനും സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനുപ് ധന്ദ് ഈ വിധി പറഞ്ഞത്. തങ്ങൾ സ്വമേധയാ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും 2025 ഒക്ടോബർ 27 ന് ഒരു ലിവ്-ഇൻ കരാറിൽ ഏർപ്പെട്ടതായും ഇരുവരും കോടതിയെ അറിയിച്ചു. സ്ത്രീയുടെ കുടുംബം തങ്ങളുടെ ബന്ധത്തെ എതിർക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഹരജിക്കാർ കോടതിയിൽ പറഞ്ഞു, എന്നാൽ കോട്ട പൊലീസ് അവരുടെ പരാതിയിൽ നടപടിയൊന്നും സ്വീകരിച്ചില്ല. സർക്കാറിനെ പ്രതിനിധീകരിച്ച പബ്ലിക് പ്രോസിക്യൂട്ടർ വിവേക് ​​ചൗധരി വാദിച്ചത് പുരുഷൻ 21 വയസ്സിന് താഴെയാണെന്നും ഇത് പുരുഷന്റെ നിയമപരമായ വിവാഹ പ്രായമാണെന്നും അതിനാൽ ഒരു ബന്ധത്തിൽ ജീവിക്കാൻ അനുവദിക്കരുതെന്നുമാണ്.

ഹരജിക്കാർ വിവാഹപ്രായക്കാരല്ലാത്തതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഇല്ലാതാക്കാൻ കഴിയില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് കോടതി ഈ വാദം നിരസിച്ചു. ഇന്ത്യൻ നിയമപ്രകാരം ലിവ്-ഇൻ ബന്ധങ്ങൾ നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിയിൽ പരാമർശിച്ചിരിക്കുന്ന വസ്തുതകൾ അന്വേഷിക്കാനും ഭീഷണി വിലയിരുത്താനും ആവശ്യമെങ്കിൽ ദമ്പതികൾക്ക് സുരക്ഷ നൽകാനും ഭിൽവാര, ജോധ്പുർ (റൂറൽ) പൊലീസ് സൂപ്രണ്ടുമാരോട് ജസ്റ്റിസ് ധന്ദ് നിർദേശിച്ചു.

Tags