സ്ത്രീകൾക്ക് മികച്ച വരുമാനവുമായി എൽഐസി, 70 വയസുവരെ അവസരം

Claim settlements of victims will be settled promptly; LIC
Claim settlements of victims will be settled promptly; LIC

18 നും 70 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ തൊഴിൽ പദ്ധതിയുടെ ഭാഗമാകാം. 10 -ാം ക്ലാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത

കാലം മാറി കഥ മാറി എല്ലാ മേഖലയിലും സ്ത്രീ സാനിധ്യം ഉണ്ട്.എന്നാൽ ജോലി കിട്ടാൻ പാടാണ് എന്നു പൊതുവേ ഒരു സംസാരമുണ്ട്. ഒട്ടനവധി അവസരങ്ങളാണ് സ്ത്രീകളെ കാത്തിരിക്കുന്നത്. അത്തരത്തിൽ ഒന്നാണ് പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ബീമ സഖി യോജന.

എൽഐസി ബീമ സഖി യോജന

tRootC1469263">

എൽഐസി മുന്നോട്ടുവയ്ക്കുന്ന ഒരു മികച്ച തൊഴിൽ സംരംഭമാണ് ഇത്. ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലെ സ്ത്രീകളെ ഇൻഷുറൻസ് ഏജന്റുമാരാക്കി മാറ്റി മികച്ച വരുമാനം ഉറപ്പാക്കാൻ എൽഐസി ശ്രമിക്കുന്നു. സ്ത്രീ ശക്തീകരണമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തിക സാക്ഷരതയിലും, സേവനങ്ങൾ കുറഞ്ഞതുമായ പ്രദേശങ്ങളിൽ ഇൻഷുറൻസ് വ്യാപനം ഉറപ്പാക്കാൻ പദ്ധതി പ്രവർത്തിക്കുന്നു.

പ്രധാന ലക്ഷ്യങ്ങൾ

എൽഐസി എജന്റുമാരാക്കി സ്ത്രീകളെ പരിശീലിപ്പിച്ച് അതുവഴി അവരെ സാമ്പത്തികമായ ശക്തീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതുവഴി ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തിക സാക്ഷരതയും, ഇൻഷുറൻസ് അവബോധവും വർധിപ്പിക്കാൻ ശ്രമിക്കുന്നു .18 നും 70 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ തൊഴിൽ പദ്ധതിയുടെ ഭാഗമാകാം. 10 -ാം ക്ലാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് മുൻഗണന ലഭിക്കും. നിലവിലുള്ള എൽഐസി ഏജന്റുമാർ, വിരമിച്ച എൽഐസി ജീവനക്കാർ, നിലവിലുള്ള എൽഐസി ഏജന്റുമാരുടെയോ, ജീവനക്കാരുടെയോ ബന്ധുക്കൾ എന്നിവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയില്ല.

ബീമ സഖി യോജന: പരിശീലനം

എൽഐസിയുടെ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, സാമ്പത്തിക സാക്ഷരത, ഇൻഷുറൻസിന്റെ പ്രാധാന്യം എന്നിവയിൽ പങ്കെടുക്കുന്നവർക്ക് മൂന്ന് വർഷത്തെ പ്രത്യേക പരിശീലനം നൽകും. പരിശീലന ശേഷം ബീമ സഖിമാർ എൽഐസി ഏജന്റുമാരാകും. ഇൻഷുറൻസിനെക്കുറിച്ചുള്ള ബോധവൽക്കരിക്കാനും, കുടുംബങ്ങളെ സാമ്പത്തിക മാനേജ്‌മെന്റിലേയ്ക്കു നയിക്കൽ, അനുയോജ്യമായ ഇൻഷുറൻസ് പോളിസികൾ ഉറപ്പാക്കൽ എന്നിവയാകും ജോലി. ബിരുദധാരികളായ ബീമ സഖികൾക്ക് എൽഐസിയിൽ ഡെവലപ്മെന്റ് ഓഫീസർ തസ്തികകളിലേക്കുള്ള അവസരങ്ങളും ലഭിക്കാം.

Tags