കര്‍ണാടകയില്‍ നേതൃമാറ്റം ഉടനെന്ന് റിപ്പോര്‍ട്ട്
പകരം ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി ആകാനാണ് സാധ്യത.
കര്‍ണാടകയില്‍ നേതൃമാറ്റം ഉടനെന്ന് റിപ്പോര്‍ട്ട്. നാളെ തന്നെ സിദ്ധരാമയ്യ രാജി വെച്ചേക്കും എന്ന സൂചനയാണ് പുറത്തേക്ക് വരുന്നത്. പകരം ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി ആകാനാണ് സാധ്യത.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയോ മറ്റൊരു ദലിത് നേതാവോ ഈ സ്ഥാനത്തേക്ക് എത്തും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തല്‍ക്കാലം എഐസിസി ഇത് സ്ഥിരീകരിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റ് നല്കിയേക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരാണ് സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായും ചര്‍ച്ച നടത്തിയത്. രാജ്യസഭ സീറ്റുകളെക്കുറിച്ച് മാത്രമായിരുന്നു ചര്‍ച്ചയെന്നും മറ്റ് അഭ്യുഹങ്ങള്‍ തള്ളിക്കളയുന്നു എന്നുമാണ് ചര്‍ച്ചകള്‍ക്ക് ശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളെ അറിയിച്ചത്.
.jpg)

