സൊമാറ്റോയില്‍ നിന്ന് എല്ലാ മാസവും അയ്യായിരത്തോളം തൊ‍ഴിലാളികളെ പിരിച്ചുവിടുന്നു

zomato

സൊമാറ്റോയില്‍ നിന്ന് എല്ലാ മാസവും ഏകദേശം 5,000 തൊഴിലാളികളെ പിരിച്ചുവിടാറുണ്ടെന്ന് എറ്റേണല്‍ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ. യൂട്യൂബർ രാജ് ഷാ മണിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്. പിരിച്ചുവിടാതെ തന്നെ ഏകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ തൊഴിലാളികൾ ഓരോ മാസവും സ്വന്തം ഇഷ്ടപ്രകാരം ജോലി ഉപേക്ഷിച്ച് പോകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1.5 ലക്ഷം മുതൽ 2 ലക്ഷം വരെയുള്ള ആളുകള്‍ക്ക് എല്ലാ മാസവും നിയമനം നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

tRootC1469263">

കഴിഞ്ഞ പാദം വരെ എറ്റേണലിന്റെ ഏറ്റവും വലിയ ബിസിനസ്സായിരുന്നു ഭക്ഷ്യ വിതരണ വിഭാഗം. പിന്നീട് ക്വിക്ക് കൊമേഴ്‌സ് യൂണിറ്റായ ബ്ലിങ്കിറ്റിൻ്റെ കടന്നുവരവോടെ സൊമാറ്റോയെ മറുകടക്കുകയായിരുന്നു.

ഇത്രയധികം പിരിച്ചുവിടലുകള്‍ എന്തുകൊണ്ട്

പലരും ഈ ജോലിയെ താല്‍ക്കാലികമായാണ് കാണുന്നത് അതിനാലാണ് കൂടുതല്‍ ആളുകള്‍ ജോലി ഉപേക്ഷിച്ച് പോകുന്നത്. ചിലർ അത്യാവശ്യമായി പണമുണ്ടാക്കുന്നതിന് ഗിഗ് വര്‍ക്കേ‍ഴ്സ് ആകുന്നു. പണം സമ്പാദിച്ചു ക‍ഴിഞ്ഞാല്‍ പിന്നെ ജോലി ഉപേക്ഷിച്ച് പോകുന്നു. എത്ര പേർ എത്ര പരിധി വരെ പോകും എന്ന് നമുക്ക് പ്രവചിക്കാനാകും. എന്നാല്‍ അതിനപ്പുറം അത് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു ശതമാനം ആളുകളെ പിരിച്ചുവിടുന്നതിനെപ്പറ്റിയും അദ്ദേഹം മനസ്സുതുറന്നു. ക‍ള്ളത്തരങ്ങള്‍ കാട്ടിയതിനാലാണെന്ന് അദ്ദേഹം പറയുന്നു. ഗിഗ് വര്‍ക്കേ‍ഴ്സ് ഭക്ഷണം ഡെലിവറി ചെയ്തിട്ടില്ലെങ്കില്‍ അത് ഡെലിവറി ചെയ്തതായി ആപ്പില്‍ അടയാളപ്പെടുത്തുന്നു. ക്യാഷ്-ഓൺ-ഡെലിവറി ഓർഡറുകൾക്ക് ഉപഭോക്താവ് കാശ് നല്‍കുമ്പോള്‍ ചെയ്ഞ്ചില്ലെന്ന് പറഞ്ഞ് അമിത കാശ് ഈടാക്കുന്നതും പിരിച്ചു വിടുന്നതിനുള്ള കാരണമായി കണക്കാക്കുന്നുവെന്ന് ദീപീന്ദർ ഗോയൽ പറയുന്നു.

Tags