ലെയ്‌സ്, കുര്‍ക്കുറെ പാക്കറ്റുകളില്‍ ഇനി മുതൽ ആ സ്പെഷ്യൽ 'ലേബല്‍'; സുപ്രധാന മാറ്റങ്ങളുമായി പെപ്‌സികോ

Lays and Kurkure packets will now have that special 'label'; PepsiCo makes significant changes

ലെയ്‌സ്, കുര്‍ക്കുറെ, ഡോറിറ്റോസ് തുടങ്ങിയ സ്നാക്കുകളുടെ പാക്കിങ്ങില്‍ സുപ്രധാനമായ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ പെപ്‌സികോ. പുതിയ പാക്കറ്റുകളില്‍ ഇനിമുതല്‍ 'കൃത്രിമ നിറങ്ങളോ രുചികളോ ഇല്ല' എന്ന് വ്യക്തമായി രേഖപ്പെടുത്തും. ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ച് അറിയാന്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ഈ കാലത്ത്, അവര്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ ഈ പുതിയ മാറ്റം സഹായിക്കുമെന്ന് പെപ്‌സികോ വ്യക്തമാക്കി.

ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ വ്യക്തമായി എത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന രീതി മാറിക്കഴിഞ്ഞുവെന്നും കമ്പനി പറയുന്നു. സുതാര്യത വെറുതെ അവകാശപ്പെട്ടാല്‍ മാത്രം പോരാ, അത് ആളുകള്‍ക്ക് എളുപ്പത്തില്‍ കാണാനും മനസ്സിലാക്കാനും സാധിക്കണം. ഇത് ഞങ്ങളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും പെപ്‌സികോ വ്യക്തമാക്കി.

Tags