ആന്ധ്രപ്രദേശിൽ ബിഎംഡബ്ല്യുവിന്റെ മേൽ ടാങ്കർ മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം
Apr 13, 2026, 16:25 IST
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ എൻടിആർ ജില്ലയിൽ ബിഎംഡബ്ല്യു കാറിന് മേൽ ടാങ്കർ മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് സംഭവം. ഫ്‌ളൈ ആഷ് കയറ്റിവന്ന ടാങ്കർ പതിച്ച ബിഎംഡബ്ല്യു കാർ പൂർണമായും തകർന്നു.
അപകടം നടന്ന സ്ഥലത്തെ ടോൾ ഗേറ്റിന് സമീപമെത്തിയപ്പോൾ ടാങ്കറിന്റെ ബ്രേക്ക് നഷ്ടമാകുകയും പിറകേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയാണ് കാറിന് മുകളിലേക്ക് ടാങ്കർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന അഭിഭാഷകൻ പി ശ്രീനിവാസ റാവുവാണ് മരിച്ചത്. ഇയാൾ ഗുണ്ടൂർ സ്വദേശിയാണ്.
.jpg)

