ജോലിക്ക് ഭൂമി അഴിമതി: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി
കേസില് ഉള്പ്പെട്ട 98 പേരില് 46 പേര്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, 52 പ്രതികളെ വിട്ടയച്ചു
ന്യൂഡൽഹി: റെയിൽവേ ഭൂമി കുംഭകോണത്തിൽ ആർജെഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങൾക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി ദൽഹി റൗസ് അവന്യൂ കോടതി. നിയമനങ്ങൾക്ക് പകരം ഭൂമി വാങ്ങുന്നതിനായി കുടുംബം ക്രിമിനൽ സിൻഡിക്കറ്റായി പ്രവർത്തിച്ചുവെന്നും കോടതി വിമർശിച്ചു. ജനുവരി 29 ന് കുറ്റപത്രം സമർപ്പിക്കുന്നതിനായി റൗസ് അവന്യൂ കോടതി കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
tRootC1469263">ലാലുവിനും ഭാര്യ റാബ്രി ദേവിക്കും മക്കള്ക്കും എതിരെ ഡല്ഹി റോസ് അവന്യു കോടതി കുറ്റം ചുമത്തി. കുടുംബം ക്രിമിനല് സിന്ഡിക്കേറ്റായി പ്രവര്ത്തിച്ചുവെന്ന് കോടതി വ്യക്തമാക്കി.കേസില് ഉള്പ്പെട്ട 98 പേരില് 46 പേര്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, 52 പ്രതികളെ വിട്ടയച്ചു
2004 മുതല് 2009 വരെ കേന്ദ്ര റെയില്വേ മന്ത്രിയായിരിക്കെ, ലാലു പ്രസാദും കുടുംബവും ഇന്ത്യന് റെയില്വേയില് നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്. പരസ്യങ്ങളോ വിജ്ഞാപനങ്ങളോ ഇല്ലാതെ രഹസ്യമായാണ് നിയമനങ്ങള് നടത്തിയിരുന്നതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, പെണ്മക്കള് മിസ ഭാരതി, ഹേമ യാദവ് എന്നിവര് ഇനി കോടതിയില് വിചാരണ നേരിടണം. അതേസമയം, ലാലുവും കുടുംബവും സമര്പ്പിച്ച കുറ്റവിമുക്തരാക്കണമെന്ന ഹരജി കോടതി തള്ളി.അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അഴിമതി, വഞ്ചന, ക്രിമിനല് ഗൂഢാലോചന എന്നീ കുറ്റങ്ങള് ചുമത്തിയിട്ടുണ്ട്.
.jpg)


