ലഡാക്ക് ലഫ്റ്റനൻറ് ഗവർണർ കവിന്ദർ ഗുപ്ത രാജിവെച്ചു
ലഡാക്ക്: ലഡാക്ക് ലഫ്റ്റനൻറ് ഗവർണർ കവിന്ദർ ഗുപ്ത സ്ഥാനം രാജിവെച്ചു. 2025 ജൂലൈ 18ന് സ്ഥാനമേറ്റതിനുശേഷം കേവലം 9 മാസങ്ങൾ പൂർത്തിയാകുമ്പോഴാണ് കവിന്ദർ രാജി പ്രഖ്യാപനം നടത്തിയത്. ലഡാക്കിന്റെ സംസ്ഥാന പദവി, ഭരണഘടന ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഗുപ്തയുടെ കാലയളവിൽ പ്രതിഷേധം നടന്നിരുന്നു.
tRootC1469263">ലഡാക്കിന്റെ മൂന്നാമത്തെ ലഫ്റ്റനൻറ് ഗവർണറായിരുന്നു കവീന്ദർ. ജമ്മു കശ്മീർ സംസ്ഥാനമായിരുന്നപ്പോൾ അവിടുത്തെ അവസാനത്തെ ഉപമുഖ്യമന്ത്രിയായും നിയമസഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയമായ അഭ്യൂഹങ്ങളോടെ, പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസും രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഗവർണർ പദവിയിൽ താൻ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു.
അതേസമയം സി.വി. ആനന്ദ ബോസിന്റെ രാജിയിൽ കടുത്ത ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ഗവർണറുടെ അപ്രതീക്ഷിത രാജിക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മർദ്ദമുണ്ടാകാമെന്ന് മമത ആരോപിച്ചു.
.jpg)


