കുല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ചത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലും തുളച്ചുകയറാന്‍ ശേഷിയുള്ള പ്രത്യേക വെടിയുണ്ട
ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്ന പ്രാഥമിക നിഗമനം സുരക്ഷാ ഏജന്‍സികള്‍ തള്ളി.
കുല്‍ഗാമിലെ ഭീകരാക്രമണത്തില്‍ തിരച്ചില്‍ അഞ്ചാം ദിവസത്തില്‍. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പങ്ക് എന്‍ഐഎ പരിശോധിച്ചു വരികയാണ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലും തുളച്ചുകയറാന്‍ ശേഷിയുള്ള പ്രത്യേക വെടിയുണ്ടകളാണ് ഭീകരര്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്ന പ്രാഥമിക നിഗമനം സുരക്ഷാ ഏജന്‍സികള്‍ തള്ളി.
സമീപത്തെ ചതുപ്പുനിലത്തിലൂടെയും മരങ്ങള്‍ക്കിടയിലൂടെയും കാല്‍നടയായെത്തിയ ഭീകരര്‍ വെടിയുതിര്‍ത്ത ശേഷം വനമേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തി. ഡ്രോണുകളും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ഉപയോഗിച്ചാണ് പരിശോധന. സംഭവത്തില്‍ പ്രദേശവാസികളായ 500 ഓളം പേര്‍ പൊലീസ് ചോദ്യം ചെയ്തു. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് പരുക്കേറ്റത്. നാകാ ചെക്ക് പോയിന്റില്‍ നിയോഗിച്ചിരുന്ന ജവാന്മാര്‍ക്ക് നേരെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തതെന്ന് സിആര്‍പിഎഫ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു. സംഭവം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗര്‍ ഉള്‍പ്പെടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു.
.jpg)

