കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ല : എൻപിസിഐഎൽ

Russia delivers fuel to Kudankulam nuclear power plant in Tamil Nadu

 കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി. ആണവനിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരവും ചോർന്നിട്ടില്ലെന്നും, പ്ലാന്റിന്റെ പ്രധാനപ്പെട്ട എല്ലാ വിശദാംശങ്ങളും സുരക്ഷിതമാണെന്നും ഔദ്യോഗിക കുറിപ്പിലൂടെ കോർപ്പറേഷൻ അറിയിച്ചു.

കൂടംകുളം ആണവനിലയത്തിന്റെ നിർമ്മാണ കരാറിൽ പങ്കാളിയായ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്ന് ചില വിവരങ്ങൾ ചോർന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആണവനിലയവുമായി ബന്ധപ്പെട്ട 19,000-ലധികം രഹസ്യരേഖകൾ ഇതിൽ ഉൾപ്പെടുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഈ വിവരങ്ങൾ ആണവനിലയത്തിന്റെ പ്രവർത്തനത്തെയോ സുരക്ഷയെയോ ബാധിക്കുന്നവയല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

യോട്ട എന്ന തേർഡ് പാർട്ടി ഡേറ്റാ സെന്ററിൽ സൂക്ഷിച്ചിരുന്ന ചില ഫയലുകൾ മാത്രമാണ് ചോർന്നതെന്ന് റിലയൻസ് ഗ്രൂപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ആണവനിലയത്തിന്റെ അനുബന്ധ സൗകര്യങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ കൈകാര്യം ചെയ്യുന്ന സെർവറുകളിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നതെന്നും, നിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ആശങ്കകൾക്ക് അധികൃതർ വിരാമമിട്ടു.

Tags