അധികാരം പോയതിന് പിന്നാലെ മമതയെ അൺഫോളോ ചെയ്ത് കോൽക്കത്ത പൊലീസ്; മോദിയെയും അമിത്ഷായെയും ഫോളോ ചെയ്തു

Kolkata Police unfollows Mamata after she lost power; follows Modi and Amit Shah

കോൽക്കത്ത: പശ്ചിമ ബംഗാളിൽ   മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അധികാരം പോയതിന് പിന്നാലെ  മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്ത് കോൽക്കത്ത പൊലീസ്.പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കോൽക്കത്ത പൊലീസ് ഫോളോ ചെയ്യുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിനു പിന്നാലെയാണ് കോൽക്കത്ത പൊലീസിന്‍റെ നീക്കം. ‌

അതേസമയം, പശ്ചിമ ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  രാവിലെ കോൽക്കത്തയിലെ ബ്രി​ഗേഡ് പരേഡ് മൈതാനത്തിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
 

Tags