കോക്രോച്ച് ജനത പാര്‍ട്ടിയുടെ രണ്ടാം ഘട്ട പ്രക്ഷോഭം ഇന്ന് ; പ്ലേറ്റും സ്പൂണുമായി വരണമെന്ന് !
എല്ലാവരും പ്ലേറ്റും സ്പൂണുമായി വരണമെന്നും ബാക്കി കഥ എല്ലാവര്‍ക്കും അറിയാമെന്നും ദിപ്‌കെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തര്‍ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന 'പാറ്റകള്‍' കയ്യില്‍ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കാത്തതില്‍ പ്രതിഷേധിച്ചാണ് ദില്ലിയിലെ രണ്ടാം ഘട്ട പ്രക്ഷോഭം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന എല്ലാവരും പ്ലേറ്റും സ്പൂണുമായി വരണമെന്നും ബാക്കി കഥ എല്ലാവര്‍ക്കും അറിയാമെന്നും ദിപ്‌കെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കൊവിഡ് മഹാമാരിക്കിടെ മുന്‍നിര പോരാളികള്‍ക്ക് നന്ദി അറിയിക്കാന്‍ ജനങ്ങളോട് ബാല്‍ക്കണിയില്‍ നിന്ന് പാത്രങ്ങള്‍ കൊട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മാര്‍ച്ചില്‍ നടത്തിയ ആഹ്വാനത്തെ പരിഹസിച്ചാണ് ദിപ്‌കെയുടെ ഈ പരാമര്‍ശം. അതിനുശേഷം പാത്രങ്ങള്‍ കൊട്ടിയുള്ള പ്രതിഷേധം രാജ്യത്ത് ജനശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യ സമരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജന്തര്‍ മന്തറില്‍ രണ്ടാമത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനായി ദില്ലി പൊലീസിന്റെ അനുമതി ലഭിച്ചതായി സിജെപി ഭാരവാഹികള്‍ അറിയിച്ചു.
.jpg)

