കോക്രോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍ സമര പരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും

abhijith

ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിജെപി യോഗത്തിന് മുംബൈയില്‍ ഇന്ന് സമാപനമാകും

കോക്രോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍ സമര പരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിജെപി യോഗത്തിന് മുംബൈയില്‍ ഇന്ന് സമാപനമാകും.  വന്‍ പ്രഖ്യാപനമുണ്ടാകുമെന്നണ് സിജെപി നേതാക്കള്‍ അറിയിച്ചത്. സാംബാജി നഗറിലെ ദ്വിദിന നേതൃ യോഗം കഴിഞ്ഞ ശേഷം പ്രഖ്യാപനം നടത്തും. ലക്ഷകണക്കിന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലഭിച്ചു. രാജ്യം വലിയ പ്രതീക്ഷയോടെയോടെയാണ് ഈ മുന്നേറ്റത്തെ കാണുന്നതെന്നും സിജെപിയുടെ അടിത്തറ വിപുലീകരണം ചര്‍ച്ചയായെന്നും വക്താവ് അശുതോഷ് രങ്ക പറഞ്ഞു. 

അതേസമയം, കേന്ദ്രത്തിനെതിരായ യുവജന പ്രതിഷേധങ്ങള്‍ക്കിടെ, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഇന്ന് ജെന്‍സി യുവതയുമായി സംവദിക്കും. രണ്ടായിരത്തോളം കുട്ടികളുമായുള്ള മോഹന്‍ ഭാഗവതിന്റെ സംവാദം മുംബൈയിലാണ് നടക്കുക.

Tags