എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്ന് കത്തിയും ഗർഭനിരോധന ഉറകളും കണ്ടെത്തി


എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്ന് കത്തിയും ഗർഭനിരോധന ഉറകളും കണ്ടെത്തിന്യൂഡൽഹി: പരിശോധനക്കിടെ എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഗർഭനിരോധന ഉറകളും സൈക്കിൾ ചെയിനും കത്തിയും ചീട്ടും. നാസിക്കിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലിന്റെ പരിശോധനക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ഇവ കണ്ടെത്തിയത്. അപ്രതീക്ഷിതമായാണ് പ്രിൻസിപ്പൽ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചത്.
സ്കുളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഗോട്ടിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പരിശോധന നടന്നത്. കുട്ടികളുടെ അസാധാരണമായ ഹെയർ സ്റ്റൈൽ കണ്ടാണ് അധ്യാപകർ പരിശോധന നടത്തിയത്. തുടർന്ന് കുട്ടികളുടെ ബാഗിൽ നിന്നും കത്തിയും സൈക്കിൾ ചെയിനും ഗർഭനിരോധന ഉറകൾ പോലുള്ളവയും കണ്ടെത്തുകയായിരുന്നു.
