കിഷ്ത്വാറിൽ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തി; ആയുധങ്ങൾ കാണാനില്ല
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി. ബാബി ചന്ദ്, രശ്പാൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് ഇരുവരെയും കാണാതായതായി അധികൃതർക്ക് വിവരം ലഭിച്ചത്.
മർവാ-ദച്ചൻ അതിർത്തി മേഖലയിലെ വനപ്രദേശത്തുനിന്നാണ് ഇവരെ കാണാതായത്. തുടർന്ന് പൊലീസ്, സൈന്യം എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ ഇരുവരുടെയും ആയുധങ്ങൾ കാണാനില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകളും പരിശീലനം ലഭിച്ച നായ്ക്കളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും സംഭവത്തിന്റെ സാഹചര്യം വ്യക്തമാക്കാനുമുള്ള അന്വേഷണം തുടരുകയാണ്.
.jpg)

