ഖാര്‍ഗെയുടെ പരാമര്‍ശം ; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി കോണ്‍ഗ്രസ്

Kharge

പരാതിക്ക് മറുപടി നല്‍കാന്‍ അനുവദിച്ചത് 24 മണിക്കൂര്‍ മാത്രമാണെന്നും നോട്ടീസ് നല്‍കിയത് തിടുക്കത്തിലെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

 മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി കോണ്‍ഗ്രസ്. ഖര്‍ഗെ പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ല. ഖര്‍ഗെ നല്‍കിയ വിശദീകരണം പൊതുമധ്യത്തില്‍ ഉണ്ട്. പ്രധാന മന്ത്രിക്കെതിരായ വിമര്‍ശനത്തിലെ ഒരു വരിമാത്രം അടര്‍ത്തിയെടുത്തു നല്‍കിയ പരാതിയില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. പരാതിക്ക് മറുപടി നല്‍കാന്‍ അനുവദിച്ചത് 24 മണിക്കൂര്‍ മാത്രമാണെന്നും നോട്ടീസ് നല്‍കിയത് തിടുക്കത്തിലെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

സ്വാഭാവിക നീതിയുടെ ലംഘനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വ്യക്തമായ മറുപടി സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി സമയം ആവശ്യമാണ്. ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങള്‍ കമ്മീഷന്‍ കണ്ടില്ലെന്നു നടിച്ചു.പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്.ആഭ്യന്തരമന്ത്രി അമിത് ഷാ ആനുകൂല്യം പ്രഖ്യാപിച്ച് ചട്ടലംഘനം നടത്തിയെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു.

Tags