ലവ് ജിഹാദ് ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളുമായി 'കേരള സ്റ്റോറി 2' പ്രമോഷന്‍; കേരളത്തില്‍ നിന്ന് ആരുമില്ല
കേരളത്തിലുള്ളവരുടെ വീഡിയോസ് യൂട്യൂബിലുണ്ടെന്ന് നിര്‍മാതാവ് വിപുത് അമൃത്ലാല്‍ അമര്‍ഷത്തോടെ മറുപടി നല്‍കി.
വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കേരള സ്റ്റോറി 2 സിനിമയുടെ ട്രെയിലറിന് പിന്നാലെ പുതിയ പ്രമോഷന്‍ പരിപാടിയും വിവാദമാകുന്നു. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പ്രമോഷന്‍ പ്രോഗ്രാമില്‍ ലവ് ജിഹാദ് ഇരകളെന്ന് അവകാശപ്പെടുന്ന സ്ത്രീകളുമായാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.
tRootC1469263">ഈ 37 സ്ത്രീകളില്‍ ആരും കേരളത്തില്‍ നിന്നില്ലായിരുന്നു. ഇവരെല്ലാം ഉത്തരേന്ത്യയില്‍ നിന്നുള്ളവരായിരുന്നു. കേരളത്തില്‍ നിന്നും ആരുമില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കൃത്യമായ മറുപടിയില്ലാതെ അണിയറ പ്രവര്‍ത്തകര്‍ കുഴങ്ങി.
കേരളത്തിലുള്ളവരുടെ വീഡിയോസ് യൂട്യൂബിലുണ്ടെന്ന് നിര്‍മാതാവ് വിപുത് അമൃത്ലാല്‍ അമര്‍ഷത്തോടെ മറുപടി നല്‍കി. കേരള സ്റ്റോറി എന്ന് പേരിട്ട സിനിമയുടെ പ്രമോഷനില്‍ കേരളത്തില്‍ നിന്നുള്ളവരില്ലേ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു. ലവ് ജിഹാദ് നടക്കുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് കൂടി ചൂണ്ടിക്കാണിച്ചായിരുന്നു ഈ ചോദ്യം.
കേരളത്തില്‍ തുടങ്ങി പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച ലവ് ജിഹാദിനെ കുറിച്ചാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പറയുന്നതെന്നാണ് ഇതിന് സംവിധായകന്‍ കാമാഖ്യ നാരായണന്‍ നല്‍കിയ ന്യായീകരണം. നിങ്ങള്‍ സത്യം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്ന് കൂടി കാമാഖ്യ ദേഷ്യത്തോടെ പറഞ്ഞു.
പിന്നീടും സിനിമയുടെ ആദ്യ ഭാഗത്തിലെയും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ട്രെയിലറിലെയും വസ്തുതാവിരുദ്ധതയെ കുറിച്ചും കേരളത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഇതോടെ കലിപൂണ്ട അണിയറ പ്രവര്‍ത്തകര്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. വേദിയിലുണ്ടായിരുന്ന ലവ് ജിഹാദ് ഇരകളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രമോഷന്‍ പരിപാടിക്കെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ കെട്ടുകഥകള്‍ ചമയ്ക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
.jpg)


