രാജ്യസഭയിലേക്കില്ലെന്ന് വ്യക്തമാക്കി കെജ്രിവാൾ
Jun 24, 2025, 12:30 IST
ന്യൂഡൽഹി: രാജ്യസഭയിലേക്കില്ലെന്ന് വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപ തെരഞ്ഞടുപ്പിൽ എ.എ.പി സ്ഥാനാർഥി സഞ്ജയ് അറോറ വിജയിച്ചതോടെ ഒഴിവുവരുന്ന രാജ്യസഭ സീറ്റിൽ താൻ മത്സരിക്കില്ലെന്നാണ് കെജ് രിവാൾ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. രാജ്യസഭ എം.പിയായ സഞ്ജയ് അറോറ അടുത്ത ദിവസം രാജി സമർപ്പിക്കും.
tRootC1469263">ഇതോടെ ഒഴിവവരുന്ന സീറ്റിൽ ആരാകും രാജ്യസഭാ സ്ഥാനാർഥിയെന്ന കാര്യം പാർട്ടി രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
2027ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി ഭൂരിപക്ഷത്തിൽ പാർട്ടി ജയിച്ചിരിക്കുകയാണെന്നും കെജ് രിവാൾ പറഞ്ഞു.
.jpg)


