കീം 2025: പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു


2025 വർഷത്തെ കീം പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 23 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ബന്ധപ്പെട്ട വിജ്ഞാപനം വിശദമായി നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റായ https://cee.kerala.gov.in/cee/index-ml.php സന്ദർശിക്കാം.
രണ്ട് മണിക്കൂര്‍ പരീക്ഷയ്ക്കായി നിർദിഷ്ഠ സെന്ററില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കീ ടു എന്‍ട്രന്‍സ് പരിശീലന പരിപാടിയില്‍ കീം (KEAM) വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രില്‍ 16 മുതല്‍ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡല്‍ പരീക്ഷ എഴുതാം. കുട്ടികള്‍ക്ക് ഈ ദിവസങ്ങളില്‍ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്.

entrance.kite.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മോക് ടെസ്റ്റില്‍ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയില്‍ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ് 75 എന്നീ തരത്തിലാണ് ചോദ്യഘടന. ഇത് കുട്ടികള്‍ക്ക് പരീക്ഷ എഴുത്ത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.