കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ ; മൈസൂരിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിലെ വൃത്തിഹീനമായ ഭക്ഷണ വിതരണത്തിൽ കെസി വേണുഗോപാൽ എം പിയുടെ ഇടപെടൽ ; ഭക്ഷ്യവിതരണ ഏജൻസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
കർണാടക : മൈസൂരിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തിയ സംഭവത്തിൽ കെസി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്ന് കർണാടക ആരോഗ്യ വകുപ്പിന്റെ നടപടി. ഭക്ഷ്യവിതരണ ഏജൻസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസാണ് 5 കോളേജുകളിൽ ഭക്ഷണം എത്തിച്ചിരുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചു. ഏജൻസിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. 5 കോളേജുകൾക്കായി ബദൽ ഭക്ഷ്യവിതരണ സംവിധാനം ഒരുക്കി. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ സി വേണുഗോപാൽ എംപി കർണാടക ആരോഗ്യ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് ദ്രുതഗതിയിലുള്ള നടപടി ഉണ്ടായത്.
കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണത്തിലാണ് ശുചിത്വമല്ലാത്ത രീതിയിൽ വിളമ്പിയത്. കോഴിക്കറിയിൽ തൂവലും ചോരയും ,ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് ,ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്.പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
വിദ്യാർത്ഥികളുടെ ദുരാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ കെ സി വേണുഗോപാൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുമായി ആശയവിനിമ നടത്തി. എത്രയും വേഗം കോളേജ് ഹോസ്റ്റൽ സന്ദർശിച്ച് റിപ്പോർട്ട് തേടാൻ നിർദ്ദേശം നൽകി. അതിൻറെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസിൻ്റെത് ഉൾപ്പെടെയുള്ള ഇടങ്ങൾ സന്ദർശിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.
.jpg)

