ലഷ്‌കര്‍-ഇ- ത്വയ്ബയുമായി ബന്ധമുള്ള ഭീകരശൃംഖല തകര്‍ത്ത് ജമ്മു കശ്മീര്‍ പൊലീസ്; രണ്ട് പാക് ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

Jammu and Kashmir Police busts terror cell linked to Lashkar-e-Taiba; Five arrested, including two Pakistani terrorists

ശ്രീനഗര്‍:  ലഷ്‌കര്‍-ഇ-തയ്ബയുമായി ബന്ധമുള്ള ഭീകരശൃംഖല ജമ്മു കശ്മീര്‍ പൊലീസ് തകര്‍ത്തു. രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. 16 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തി, ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പാക് ഭീകരന്‍ അബ്ദുള്ള എന്ന അബു ഹുറൈറയും, മറ്റൊരു പാകിസ്ഥാന്‍ ഭീകരന്‍ ഉസ്മാന്‍ എന്ന ഖുബൈബും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.പിടിയിലായ മറ്റു മൂന്നുപേര്‍ ശ്രീനഗര്‍ സ്വദേശികളാണ്. മുഹമ്മദ് നഖീബ് ഭട്ട്, ആദില്‍ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിര്‍ എന്ന മാമ എന്നിവരാണ് പിടിയിലായത്. ഭീകരര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ സഹായങ്ങള്‍ ചെയ്തു നല്‍കിയത് ഇവരാണെന്ന് കണ്ടെത്തി.

രാജസ്ഥാന്‍, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡുകള്‍ നടത്തിയത്. നിരവധി വസ്തുക്കളും തെളിവുകളും റെയ്ഡില്‍ കണ്ടെടുത്തു. അറസ്റ്റിലായ രണ്ട് പാക് ഭീകരരും പിടികൂടേണ്ട 'എ' കാറ്റഗറി വിഭാഗത്തില്‍പ്പെടുത്തിയിരുന്നവരാണ്. വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് ജമ്മു കശ്മീരിലും മറ്റ് സംസ്ഥാനങ്ങളിലും ലഷ്‌കര്‍ ശൃംഖല സൃഷ്ടിക്കുന്നതില്‍ ഇവര്‍ പങ്കാളികളായിരുന്നു.

Tags