കരൂര്‍ ദുരന്തത്തില്‍ വിജയിയെ വീണ്ടും ചോദ്യംചെയ്യും; നോട്ടീസ് നല്‍കി സിബിഐ

Whistle for Vijay..! Election Commission grants whistle symbol to Vijay's TVK

നാളെ രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്.

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ അധ്യക്ഷന്‍ വിജയിയെ സിബിഐ വീണ്ടും ചോദ്യംചെയ്യും.നാളെ ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി.കേസില്‍ വിജയിയെ നേരത്തെ ചോദ്യംചെയ്തിരുന്നു. നാളെ രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്.സെപ്റ്റംബര്‍ 27ന് കരൂരില്‍ നടന്ന ടിവികെ റാലിയിലുണ്ടായ തിക്കിലും തിിരക്കിലും പെട്ട് 41 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. നിിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

tRootC1469263">

കഴിഞ്ഞ തവണത്തെ ചോദ്യംചെയ്യലിലെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചുവരുത്തുന്നതെന്നാണ് വിവരം. കേസില്‍ സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

Tags