കരൂര്‍ ദുരന്തം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബര്‍ അറസ്റ്റില്‍
റെഡ്പിക്സ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ജെറാള്‍ഡ് തന്‍റെ ചാനലിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബര്‍ ഫെലിക്സ് ജെറാള്‍ഡ് അറസ്റ്റില്‍.ചെന്നൈ സെൻട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.റെഡ്പിക്സ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ജെറാള്‍ഡ് തന്‍റെ ചാനലിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം കരൂർ ദുരന്തത്തില്‍ കൂടുതല്‍ നടപടികളുമായി പോലീസ്. ഒരു ടി വി കെ പ്രാദേശിക നേതാവിനെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇയാള്‍ പരിപാടിക്ക് അനുമതി തേടിയ അപേക്ഷയില്‍ ഒപ്പിട്ടയാളാണ്.കഴിഞ്ഞ ദിവസം ഒളിവില്‍ പോയിരുന്ന ടിവികെ നേതാവ് മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദുരന്തത്തിന് പിന്നാലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. കരൂർ ചിന്ന ആണ്ടാൻ കോവിലിലെ പാർട്ടി ഓഫീസാണ് പൂട്ടിട്ട നിലയില്‍ ഉള്ളത്. കരൂർ വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്. കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കിയിരുന്ന ജനക്ഷേമ പദ്ധതികള്‍ അടക്കം നിർത്തി വെച്ചിരിക്കുകയാണ്
.jpg)

