കർണാടകയിൽ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി


മാണ്ഡ്യ: കര്‍ണാടകയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാണ്ഡ്യയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് വെച്ചാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്തതായുള്ള പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ജനുവരി 31 ന് വീടിനടുത്തുള്ള കളിസ്ഥലത്തുവെച്ചാണ് സംഭവം. ചോക്ലേറ്റ് കാണിച്ച് മൂന്നുപേര്‍ സ്‌കൂള്‍ പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. അവിടെവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടി സംഭവം നടന്ന സ്‌കൂളിലെ വിദ്യാര്‍ഥിയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ കുട്ടി സംഭവം അമ്മയോട് തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് മാണ്ഡ്യ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാത്ത മൂന്നുപേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
