കർണാടകയിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

ബംഗളൂരു: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കർണാടക യാദ്ഗിറിലാണ് സംഭവം. മുദ്നാൽ തണ്ഡ സ്വദേശിനി സവിത റാത്തോഡ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടബലാത്സംഗം നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരുകയാണ്. സെപ്റ്റംബർ ഒമ്പതിന് കെച്ചഗറഹള്ളി ക്രോസിലെ തന്റെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു യുവതി. പിന്നീട് മാറിലും തലയിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാർ കലബുറഗിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തിലേ അനാഥയായ യുവതി ഭിന്നശേഷിക്കാരനായ സഹോദരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.