കർണാടകയിൽ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണ് തീപടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു
Apr 10, 2025, 13:35 IST


ബംഗളൂരു: ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണ് തീപടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. കർണാടകയിലെ യാദ്ഗിർ ജില്ലയിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തുള്ള പഴയ ട്രാൻസ്ഫോർമർ തൂൺ പൊട്ടിയതാണ് അപകട കാരണം. തുടർന്ന് വീടുകളുമായി ബന്ധിപ്പിച്ചിരുന്ന കണക്ഷനുകളിലേക്കും തീ പടരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതിൻറെ പ്രധാന കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതാഘാതമേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.