വെനിസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ സിപിഐ എം ബംഗളൂരുവിൽ നടത്തിയ പ്രതിഷേധം തടഞ്ഞ് കർണാടക പൊലീസ്
Jan 5, 2026, 19:31 IST
വെനിസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ സിപിഐ എം ബംഗളൂരുവിൽ നടത്തിയ പ്രതിഷേധം കർണാടക പൊലീസ് തടഞ്ഞു. സിപിഐ എമ്മിന്റെ പരസ്യ പ്രതിഷേധത്തിന് നഗരത്തിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഞായർ വൈകിട്ട് മഹാലക്ഷ്മിപുരയിലെ സംസ്ഥാന കമ്മറ്റി ഓഫീസായ ഇഎംഎസ് ഭവനിലാണ് സംഭവം.
tRootC1469263">ഓഫീസിൽ കേന്ദ്രീകരിച്ച നൂറ്റമ്പതോളം പ്രവർത്തകർ പ്രകടനമായി നഗരത്തിലേക്ക് ഇറങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. ഓഫീസ് ഗേറ്റിൽ പൊലീസ് ഉപരോധം തീർത്തു. ഇതോടെ പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. നഗരത്തിൽ സിപിഐ എമ്മിന്റെ ഒരു തരത്തിലുള്ള പ്രകടനത്തിനും അനുമതിയില്ല എന്നാണ് പൊലീസ് നിലപാട്.
.jpg)


