IT ജീവനക്കാരുടെ ജോലി സമയം ഉയർത്താൻ കർണാടക

Andhra Pradesh government plans to reduce minimum working hours to 10 hours
Andhra Pradesh government plans to reduce minimum working hours to 10 hours

ബെംഗളൂരു: കര്‍ണാടകയില്‍ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താന്‍ നീക്കം. സാധാരണ ജോലിസമയം പത്ത് മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സാധാരണ ജോലിസമയം ഒന്‍പത് മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ പത്ത് മണിക്കൂറുമാണ്.

tRootC1469263">

1961-ലെ കര്‍ണാടക ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയര്‍ത്താനാണ് തീരുമാനം. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്.ബുധനാഴ്ച തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തില്‍ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു.തൊഴില്‍വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴില്‍സമയം ദിവസം 14 മണിക്കൂറാക്കാന്‍ കഴിഞ്ഞവര്‍ഷം തൊഴില്‍വകുപ്പ് ശ്രമം നടത്തിയിരുന്നു. കര്‍ണാടക ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതിചെയ്യാനാണ് അന്നും നീക്കം നടത്തിയത്. പ്രമുഖ ഐടി കമ്പനി ഉടമകളുടെ സമ്മര്‍ദത്തിന് വഴിപ്പെട്ടാണ് ഇതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
 

Tags