കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ജൻ ഔഷധി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
ജൂലൈ 8 ന് ഇതേ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.
സർക്കാർ ആശുപത്രികള്‍ക്കുള്ളില്‍ പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാൻ നിർദ്ദേശിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി.കർണാടക ഹൈകോടതിയുടെ ധാർവാഡ് ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.
ജൂലൈ 8 ന് ഇതേ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ കീഴില്‍ പ്രവർത്തിക്കുന്ന ഈ പദ്ധതി, രാജ്യവ്യാപകമായി സമർപ്പിത ഔട്ട്ലെറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് ഉയർന്ന നിലവാരമുള്ള ജനറിക് മരുന്നുകള്‍ നല്‍കുന്നു.
tRootC1469263">ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ നേതൃത്വത്തിലുള്ള നിയമസംഘം പ്രതിനിധനം ചെയ്ത് ജൻ ഔഷധി കേന്ദ്ര ഉടമകള്‍ സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി. ഉത്തരവ് അടുത്ത ആഴ്ച ലഭ്യമാകുമെന്ന് കോടതി സൂചിപ്പിച്ചു.
മറ്റുള്ളവരുമായി കൂടിയാലോചിക്കാതെ സംസ്ഥാന സർക്കാർ തിടുക്കത്തില്‍ ഉത്തരവ് പാസാക്കിയതാണെന്നും ഇത് പൊതുതാല്‍പര്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഹരജിക്കാർ വാദിച്ചു. ജൻ ഔഷധി കേന്ദ്രങ്ങള്‍ 50-90 ശതമാനം വിലക്കുറവില്‍ ജനറിക് മരുന്നുകള്‍ നല്‍കുന്നു.
ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും സ്ഥിരവരുമാനമുള്ള മുതിർന്ന പൗരന്മാർക്കും ദിവസ വേതന തൊഴിലാളികള്‍ക്കും വിട്ടുമാറാത്ത അസുഖമുള്ള രോഗികള്‍ക്കും ഇത് സഹായകരമാണെന്നും ഹർജിക്കാർ വാദിച്ചു. ആശുപത്രികളില്‍ സൗജന്യ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ആശുപത്രികള്‍ക്ക് പുറത്ത് ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും ആയിരുന്നു സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കേറ്റ് ജനറലിന്റെ വാദം.
.jpg)


