കർണാടക സർക്കാറിന്റെ സത്യപ്രതിജ്ഞ : ബംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം

ബംഗളൂരു: കർണാടക സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെ നഗരത്തിലെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ഇങ്ങനെ:
• ക്യൂൻസ് സർക്കിൾ മുതൽ സിദ്ധലിംഗ സർക്കിൾ വരെ എല്ലാ വാഹനങ്ങൾക്കും പ്രവേശനം തടയും. ക്യൂൻസ് സർക്കിളിൽനിന്ന് ലാവെല്ലെ റോഡ് വഴിയോ ക്യുൻസ് റോഡ് വഴിയോ പോകാം.
• ബലേകുന്ദ്രി സർക്കിൾ മുതൽ ക്യുൻസ് സർക്കിൾ വരെ പാതയിൽ വഹനങ്ങൾ പട്ട ജങ്ഷനിൽനിന്ന് തിമ്മയ്യ സർക്കിൾ വഴി തിരിച്ചുവിടും.
• സി.ടി.ഒ സർക്കിൾ മുതൽ ക്യുൻസ് സർക്കിൾ വരെ വാഹനങ്ങൾ തടയും. പകരം പകരം കബൺ റോഡ് ഉപയോഗപ്പെടുത്താം.
• ഹലസൂരു ഗേറ്റ് ഭാഗത്തുനിന്ന് സിദ്ധലിംഗയ്യ സർക്കിൾ ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേവംഗ ജങ്ഷൻ, മിഷൻറോഡ് വഴി തിരിച്ചുവിടും.
• സത്യപ്രതിജ്ഞ ചടങ്ങിന് പങ്കെടുക്കാനെത്തുന്ന ക്ഷണിതാക്കളുടെ വാഹനങ്ങൾ സെന്റ് ജോസഫ്സ് കോളജ് ഗ്രൗണ്ടിൽ നിർത്തിയിടാം.
• മറ്റു വാഹനങ്ങൾ ബി.ബി.എം.പി ഹെഡ് ഓഫിസ് പരിസരം, ബദാമി ഹൗസ്, യുനൈറ്റഡ് മിഷൻകോളജ് കാമ്പസ്, ഐ.ജി റോഡ് ഇടതുവശം എന്നിവിടങ്ങളിൽ നിർത്തിയിടാം.
• ആർ.ആർ.എം.ആർ റോഡ്, കസ്തുർബ റോഡ്, മല്യ ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ എല്ലാ തരം വാഹനങ്ങളുടെയും പാർക്കിങ് നിരോധിച്ചു.