വരൾച്ച കാരണം കർണാടകയിൽ ജലക്ഷാമവും വൈദ്യുതപ്രതിസന്ധിയും നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ
Sep 16, 2026, 18:54 IST
വരൾച്ച കാരണം കർണാടകയിൽ ജലക്ഷാമവും വൈദ്യുതപ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ.ജനങ്ങൾ ഇതിനായി മാനസികമായി തയ്യാറെടുക്കണമെന്നും വരൾച്ചാ സാഹചര്യങ്ങൾ കൈകാര്യംചെയ്യാൻ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മഴ ലഭ്യത കുറഞ്ഞതാണ് വരൾച്ചയ്ക്ക് കാരണം. വലിയതോതിൽ മഴ കുറഞ്ഞു. എന്നാൽ, എംഎൽഎമാർ പരിഭ്രാന്തരാകേണ്ടതില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രീയലക്ഷ്യംവെച്ച് പ്രതിഷേധങ്ങൾ നടത്തുന്നതിലും അർഥമില്ല. പ്രതിപക്ഷ പാർട്ടികൾ ഈ സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, വിഷയത്തിൽ സർക്കാരിന് നിങ്ങളെക്കാൾ കരുതലുണ്ടെന്നും ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു.
.jpg)

