കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം ഇന്നു ചേരും ; ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയ്ക്കാനുള്ള തീരുമാനം ഇന്നുണ്ടാകും

dk

ലോക്ഭവന് ഇന്നലെ കൈമാറിയ സിദ്ധരാമയ്യയുടെ രാജി ഇന്ന് ഗവര്‍ണര്‍ അംഗീകരിച്ചേക്കും.

കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരക്കാരനായി ഡി കെ ശിവകുമാറിനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന് ചേരും. ഇന്നലെ ലോക്ഭവനിലെത്തി രാജി സമര്‍പ്പിച്ച ശേഷം സിദ്ധരാമയ്യ ദില്ലിക്ക് പുറപ്പെട്ടിരുന്നു. 

രാഹുലും ഖര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ട് നന്ദി അറിയിക്കാനാണ് യാത്രയെന്നാണ് വിശദീകരണമെങ്കിലും മന്ത്രിസഭ പുനഃസംഘനയില്‍ ഉപമുഖ്യമന്ത്രി പദവി ഉള്‍പ്പെടെയുള്ളവ തന്റെ വിശ്വസ്തര്‍ക്ക് ഉറപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് ജാര്‍ക്കി ഹോളിക്കായും സിദ്ധരാമയ്യ ക്യാമ്പ് സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇരു നേതാക്കളുമായും ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തും. ലോക്ഭവന് ഇന്നലെ കൈമാറിയ സിദ്ധരാമയ്യയുടെ രാജി ഇന്ന് ഗവര്‍ണര്‍ അംഗീകരിച്ചേക്കും.

Tags