കര്‍ണാടകയില്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു
പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കര്‍ണാടക: കര്‍ണാടകയിലെ യാദ്ഗിറില്‍ ഒമ്ബതാം ക്ലാസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു. സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. ബുധനാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.പെണ്‍കുട്ടി സ്കൂള്‍ അധികൃതരില്‍ നിന്നും സഹപാഠികളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഗർഭം മറച്ചുവയ്ക്കുകയായിരുന്നു.
tRootC1469263">പ്രസവവേദന അനുഭവപ്പെട്ടതോടെ പരസഹായമില്ലാതെ പെണ്‍കുട്ടി സ്കൂളിലെ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ) ഈ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
.jpg)


