കർണാടകയിൽ 8 മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമം

baby

 കർണാടകയിൽ 8 മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ നീക്കം. കർണാടകയിലെ ഹോസ്‌ക്കോട്ടയിലുള്ള സുളിബിലെ ഗ്രാമത്തിലാണ് പിഞ്ചുകുഞ്ഞിനെ ബലിനൽകാൻ ശ്രമം നടന്നത്. അതിക്രൂരമായ നീക്കം ചൈൽഡ് ലൈൻ പ്രവർത്തകർ വിഫലമാക്കുകയായിരുന്നു.

അന്ധവിശ്വാസത്തിന്റെ പേരിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെടുകയും കുഞ്ഞിനെ സുരക്ഷിതമായി മോചിപ്പിക്കുകയുമായിരുന്നു.

tRootC1469263">

Tags